SDPI പ്രവര്‍ത്തകരുടെ വീടുകളില്‍ ഇഡിയുടെ സംസ്ഥാന വ്യാപക റെയ്ഡ്

എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന വ്യാപക റെയ്ഡുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി, കോഴിക്കോട്, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. രണ്ടാഴ്ച മുമ്പാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക സഹായം നല്‍കിയവരുടെ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.
പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ പ്രവാസിയുടെ വീട്ടിലും കോട്ടയത്തും ഇപ്പോഴും പരിശോധന നടത്തി വരികയാണ്. കോട്ടയത്ത് വാഴൂര്‍ ചാമംപതാല്‍ സ്വദേശി നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. നിഷാദിന്റെ വീട്ടില്‍ ഡല്‍ഹി യൂണിറ്റാണ് റെയ്ഡ് നടത്തുന്നത്.