കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കം എട്ട് എം എല്‍ എമാര്‍ ബിജെപിയിലേക്ക്
ഗോവയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കം എട്ട് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. ഗോവയില്‍ ആകെ കോണ്‍ഗ്രസിന് 11 എം എല്‍ എമാരാണ് ഉള്ളത്. അതില്‍ എട്ട് ആളുകളും ബിജെപിയിലേക്ക് എത്തുകയാണ്.
പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ മന്ത്രി ദിഗംബര്‍ കാമത്ത് അടക്കമുള്ളവരാണ് പാര്‍ട്ടി മാറുന്നത്.
Content Highlights – Eight Congress MLA’s Suspecting to join BJP in Goa