സഞ്ജയ് റാവത്തിന്റെ വീട്ടില് ഇ ഡി പരിശോധന
Posted On July 31, 2022
0
341 Views

ഭൂമി കുംഭകോണ കേസില് ശിവസേനാ വക്താവ് സഞ്ജയ് റാവത്തിന്റെ വീട്ടില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. മുംബൈയിലെ വീട്ടിലാണ് പരിശോധന നടന്നത്. രണ്ട് തവണ സമന്സ് ലഭിച്ചിട്ടും സഞ്ജയ് റാവത്ത് ഇ.ഡിക്ക് മുന്പില് ഹാജരായിരുന്നില്ല. ബി.ജെ.പിയെ തീവ്രമായി വിമര്ശിക്കുന്ന റാവത്തിനെതിരെ മഹാരാഷ്ട്രയില് ഏക്നാഥ് ഷിന്ഡെ അധികാരത്തിലെത്തിയതോടെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്.
Content Highlights – Sanjay Raut, ED search at Sanjay Raut’s house