മധ്യപ്രദേശിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; ആറ് പേര് മരിച്ചു; 59 പേര്‍ക്ക് പരിക്ക്
Posted On February 6, 2024
0
262 Views

മധ്യപ്രദേശിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. അപകടത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് കീലോമീറ്റര്‍ വരെ സ്ഫോടനത്തിന്റെ പ്രകമ്ബനം കേട്ടു. സ്ഫോടനമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു.