ഡല്ഹി എയിംസില് തീപിടിത്തം; ആളപായമില്ല
Posted On January 4, 2024
0
316 Views

ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് തീപിടിത്തം. വ്യാഴാഴ്ച പുലര്ച്ചെ ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ടീച്ചിംഗ് ബ്ലോക്കിലെ ഡയറക്ടറുടെ ഓഫീസിനുള്ളിലാണ് തീപിടിത്തമുണ്ടായത്.
ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. രാവിലെ ആറിനാണ് തീപിടിത്തം ആദ്യം അറിഞ്ഞത്. പിന്നാലെ ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള് സ്ഥലത്തെത്തി. 6.20ന് തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.