കേരളത്തിലേക്കുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ ഓണത്തിന് സര്‍വ്വീസ് ആരംഭിക്കും
ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമില്‍പ്പെട്ട ട്രെയിന്‍ സര്‍വ്വീസ് ഇനി മുതല്‍ കേരളത്തിലും സര്‍വ്വീസ് നടത്തും. സെപ്റ്റംബറിലെ ഓണം അവധിയുടെ സമയം ആദ്യ സര്‍വ്വീസ് ആരംഘിക്കും.
ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിത പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളും ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ വേണ്ടി ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
ഓണം അവധി ആരംഭിക്കുന്ന സെപ്റ്റംബര്‍ 2-ാം തീയതി കേരളത്തിലെത്തും. ട്രെയിനുകള്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് കാണാന്‍ കഴിയും.
Content Highlights – First Bharat Gaurav train to Kerala will start service on Onam