വിമാനം 30 മണിക്കൂര് വൈകിയ സംഭവം: യാത്രക്കാര്ക്ക് 29,203 രൂപയുടെ യാത്രാ വൗച്ചര്
Posted On June 2, 2024
0
607 Views

സാങ്കേതികത്തകരാർമൂലം 30 മണിക്കൂർ വൈകിയ ഡല്ഹി-സാൻഫ്രാൻസിസ്കോ വിമാനത്തിലെ യാത്രക്കാർക്ക് 350 യു.എസ്. ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചർ നല്കി എയർ ഇന്ത്യ. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55-നാണ് സാൻഫ്രാൻസിസ്കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകള്ക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവർക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരോട് എയർലൈൻ അധികൃതർ ക്ഷമാപണവും നടത്തി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025