ജി20 ഉച്ചകോടി: സംയുക്ത പ്രസ്താവനയില്‍ ധാരണയായെന്ന് നരേന്ദ്ര മോദി
റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച വെല്ലുവിളികള്‍ക്കിടയില്‍ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രസ്താവനയില്‍ ധാരണയായ വിവരം അറിയിച്ചത്.
തനിക്ക് നല്ല വാര്‍ത്ത ലഭിച്ചുവെന്ന് പറഞ്ഞാണ് സംയുക്ത പ്രസ്താവനയില്‍ ധാരണയായ വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ധാരണയായിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച എന്റെ ഷെര്‍പ്പയെയും മന്ത്രിമാരേയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസനപരവും ഭൗമരാഷ്ട്രീയപരവുമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം സമവായത്തോടെയാണ് ഉച്ചകോടിക്കുള്ള സംയുക്ത പ്രസ്താവന തയാറാക്കിയതെന്ന് ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് പറഞ്ഞു. യുക്രെയ്ൻ വിഷയത്തിലടക്കം ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചാണ് ജി20യുടെ സംയുക്ത പ്രസ്താവന തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്നാണ് ഡല്‍ഹിയില്‍ തുടക്കമായത്.