ഇഷ്ടപ്പെട്ട പെൺകുട്ടികളെ പരസ്യമായി തട്ടിക്കൊണ്ടു പോകും; എതിർക്കാൻ ആരുമില്ലാത്ത ധർമ്മസ്ഥലയിൽ മാധ്യമങ്ങൾക്കും വിലക്ക്???

നൂറുകണക്കിന് സ്ത്രീകളെയും വിദ്യാർത്ഥിനികൾ അടക്കമുള്ള പെൺകുട്ടികളെയും കുഴിച്ചിട്ടെന്ന പറയുന്ന ധർമ്മസ്ഥലയിലെ മാർക്ക് ചെയ്ത സ്പോട്ടുകൾ കൂടാതെയുള്ള സ്ഥലങ്ങളിലും ഇന്നലെ തെരച്ചിൽ നടന്നിരുന്നു.
മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ശുചീകരണത്തൊഴിലാളി കാണിച്ചുകൊടുത്ത്, അടയാളപ്പെടുത്തിയ 13 സ്ഥലങ്ങൾക്ക് അപ്പുറത്തേക്കും വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘം കുഴിയെടുത്ത് പരിശോധിച്ചു. സ്നാനഘട്ടിൽനിന്ന് മൂന്നുകിലോമീറ്റർ മാറി ബോളിയാർ പ്രദേശത്തെ കാട്ടിൽ ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയ സംഘം വൈകിട്ട് അഞ്ചരവരെ മണ്ണ് നീക്കി പരിശോധിച്ചു. എന്നാൽ അവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. പക്ഷെ അടയാളപ്പെടുത്തിയ 13-ാം നമ്പർ സ്ഥലം ഇതുവരെ പരിശോധിച്ചിട്ടില്ല. അതിലേക്ക് തൊടാൻ മടിച്ച് നിൽക്കുകയാണ് അന്വേഷണ സംഘം.
ധർമസ്ഥലസംഭവം അന്വേഷിക്കാൻ കർണാടക സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ താത്കാലിക ഓഫീസിന് ഇപ്പോൾ പോലീസ് സ്റ്റേഷൻ പദവി നൽകിയിട്ടുണ്ട്. നിലവിൽ ബെൽത്തങ്ങാടി പോലീസ് ക്വാർട്ടേഴ്സിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ടുമുറിയാണ് ഓഫീസായി മാറ്റിയത്. ഇനി ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും വിവരങ്ങളോ, പരാതിയോ നൽകാനുണ്ടെങ്കിൽ നേരിട്ട് ഈ ഓഫീസിലെത്താം.
ധർമസ്ഥലയിലെ അസ്വാഭാവികമായ മരണങ്ങളും ശവസംസ്കാരവുമായി ബന്ധപ്പെട്ട വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാൻ സുപ്രീംകോടതി തയ്യാറായില്ല. എന്നാൽ ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ടുകൾ നീക്കണമെന്ന ഹർജി വേഗം തീർപ്പാക്കാൻ കർണാടകത്തിലെ വിചാരണക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ധര്‍മ സ്ഥലയിലെ മാധ്യമങ്ങളുടെ റിപ്പോർട്ടിങ് തടഞ്ഞ് കൊണ്ട് ബെംഗളൂരു സിവിൽ കോടതി നടപടി എടുത്തിരുന്നു. ഓഗസ്റ്റ് ഒന്നിന് ഈ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ ധർമസ്ഥല ക്ഷേത്രസമിതിയുടെ സെക്രട്ടറി ഹർഷേന്ദ്ര കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർഷേന്ദ്ര കുമാർ എന്നത് ഹെഗ്ഡെയുടെ സഹോദരനാണ്.
കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കാണാതായ പത്മലതയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. കോളേജ് കഴിഞ്ഞ് വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം ധര്‍മ്മസ്ഥലയില്‍ ബസിറങ്ങിയത് ആയിരുന്നു പത്മലത. കോളേജ് പ്രിന്‍സിപ്പളായിരുന്ന പ്രഭാകറും വീരേന്ദ്ര ഹെഗഡെയുടെ സഹോദരന് ഡി ഹര്‍ഷേന്ദ്ര കുമാറും പത്മാലതയെ തട്ടിക്കൊണ്ടുപോയ കാറിലുണ്ടായിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു ഇവർ പത്മലതയെ കൊണ്ടുപോയത്.
ധർമസ്ഥലയിൽ ഇവർക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഇവരുടെ കുടുംബത്തിലെ അംഗങ്ങളും, ഗുണ്ടകളും ചേർന്നാണ് അവിടം ഭരിക്കുന്നത്. ഇവർക്ക് എതിരായി ഒരു ശബ്ദം പോലും അവിടെ ഉയർന്നിരുന്നില്ല. അതുകൊണ്ട് തന്നെ, തങ്ങൾക്ക് തോന്നുന്ന പെൺകുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നതൊക്കെ എല്ലാവരുടെയും മുന്നിൽ വെച്ചായിരുന്നു. പിന്നീട് ആ പെണ്കുട്ടികളെയൊന്നും ആരും കണ്ടിട്ടുമില്ല.
ഇപ്പോൾ സൗജന്യയുടെ കേസും, പിന്നാലെ ഈ കൂട്ടക്കൊലയുടെ വെളിപ്പെടുത്തലും വന്നതോടെ ഹെഗ്ഡെയുടെ സംഘം പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് അവർ മാധ്യമങ്ങളെ തടയാൻ നോക്കുന്നത്. ഈ വാർത്ത പുറത്തേക്ക് എത്താതിരിക്കാൻ അവർ എല്ലാ മാർഗ്ഗങ്ങളിലൂടെയും ശ്രമിക്കുന്നുണ്ട്.
ഇപ്പോൾ മാർക്ക് ചെയ്ത പതിമൂന്നാമത്തെ സ്പോട്ടിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്ന് സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി പറഞ്ഞിട്ടുണ്ട്. എന്നാൽ അവിടം പരിശോധിക്കാതെ, മറ്റുള്ള സ്ഥലങ്ങൾ പരിശോധിച്ച്, ഒന്നും കിട്ടിയില്ല എന്ന് നിത്യവും പ്രസ്താവന ഇറക്കുകയാണ് അന്വേഷണ സംഘം. ഇതുവരെ കുഴിച്ചപ്പോൾ കിട്ടിയ അസ്ഥികളുടെ കാര്യങ്ങൾ ഇവർ ആരോടും പറഞ്ഞിട്ടുമില്ല.