ഗ്യാന്‍വ്യാപി പള്ളി കേസ്; നിര്‍ണായക വിധി ഇന്നറിയാം
ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്നറിയാം. വാരണാസി ജില്ലാ കോടതിയാണ് ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിക്കുക. നിര്‍ണായക വിധി പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ വാരണാസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
അഞ്ച് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയെ ചോദ്യം ചെയ്ത് കൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ കെ വിശ്വേശയാണ് വിധി പറയുക. പള്ളിയില്‍ ആരാധനയ്ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണ നില നിലനില്‍ക്കുമോ എന്നുള്ള താരുമാനവും ഇന്ന് കോടതി അറിയിക്കും.
ഗ്യാന്‍വ്യാപി പള്ളിയില്‍ നിത്യാരാധന നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരണാസി കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ കീഴ്ക്കോടതിയില്‍ നിന്ന് വാരണാസി ജില്ലാ കോടതിയിലേക്ക് കേസ് സൂപ്രീംകോടതിയാണ് മാറ്റിയത്.
Content Highlights – Gyanvapi Masjid Case -The decisive verdict on the petition will be known today