ഹിന്ദുക്കൾ മതം മാറി ക്രിസ്ത്യാനികളായി, സംസ്ക്കാര ചടങ്ങുകൾ തടഞ്ഞ് ഹിന്ദുത്വവാദികൾ; ഛത്തീസ്ഗഡിൽ തടഞ്ഞത് രണ്ട് ക്രിസ്ത്യൻ സംസ്കാരച്ചടങ്ങുകൾ
ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വവാദികള്‍ രംഗത്ത് ഇറങ്ങി . ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്.
ജെവാര്‍ട്ടാല ഗ്രാമത്തിലുള്ള രമന് സാഹു, കൊദേക്രൂസ് ഗാമത്തിലെ മനീഷ് യാദവ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും ഒരുവിഭാഗം ഗ്രാമീണരും ചേർന്ന് സംസ്കരിക്കുന്നതിൽ നിന്നും തടഞ്ഞത്. പൊലിസ് ഇടപെട്ടെങ്കിലും മരിച്ചവരുടെ കുടുംബത്തിന് ഇതുവരെ ന്യായമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഗ്രാമവാസികളുടെ എതിര്‍പ്പ് മൂലം ഇതുവരെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മനീഷ് യാദവിന്റെ കുടുംബം അറിയിച്ചു. മനീഷ് ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം വീടിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്ത് സംസ്കരിക്കാനായി കൊണ്ടു വന്നപ്പോള്‍ പരമ്പരാഗത വിശ്വാസം ഉപേക്ഷിച്ചവരെ ഈ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ത്തത്.
തർക്കം മൂത്തതോടെ പൊലിസ് എത്തിയെങ്കിലും അവരും പിന്‍വാങ്ങി. തുടര്‍ന്ന് മേഖലയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതോടെ മൃതദേഹം കൊദേക്രൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട അവിടുത്തെ പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതിയ ക്രിസ്ത്യന്‍ സംഘടനകള്‍ മനീഷിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവന്നെങ്കിലും ഹിന്ദുത്വ സംഘടനകള്‍ ആംബുലന്‍സ് തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ വീണ്ടും മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റുകയായിരുന്നു.
സ്വകാര്യ ഭൂമിയില്‍ സംസ്കരിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്നും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, ഞങ്ങള്‍ അദ്ദേഹത്തെ മറ്റെവിടെയും സംസ്കരിക്കില്ലെന്നും പാസ്റ്റര്‍ മോഹന്‍ ഗ്വാള്‍ പറയുന്നു.
രമന് സാഹുവും കുടുംബവും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അസുഖം ബാധിച്ച് മരിച്ച അദ്ദേഹത്തെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ജെവാര്‍ട്ടാല ഗ്രാമത്തിലേക്കാണ് സംസ്കാരത്തിനായി കൊണ്ട് വന്നത്. അപ്പോളാണ് ഒരു കൂട്ടർ ഈ പ്രശ്നം ഉണ്ടാക്കിയത്.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, മൃതദേഹം ആ ഗ്രാമത്തില്‍ പ്രവേശിക്കുന്ന സമയത്ത് ശക്തമായ എതിർപ്പാണ് ഹിന്ദുത്വ വാദികൾ ഉയർത്തിയത്. ഒരു കയ്യേറ്റത്തിന്റെ വക്കിലേക്ക് സംഭവം എത്തുകയും ചെയ്തു. ഗ്രാമത്തിന്റെ പരമ്പരാഗത ആചാരങ്ങള്‍ക്കനുസരിച്ച് മാത്രമേ ഇവിടെ അന്ത്യകര്‍മങ്ങള്‍ അനുവദിക്കൂ എന്ന വ്യവസ്ഥ അവർ പറയുകയും ചെയ്തു. അതായത് ക്രിസ്തീയ ആചാര പ്രകാരമുള്ള സംസ്കാരം അനുവദിക്കില്ല. ഹിന്ദു ആചാരങ്ങൾ പാലിച്ച് കൊണ്ടുള്ള സംസ്കാരം മാത്രമേ ഈ ഗ്രാമത്തിൽ നടക്കൂ എന്നാണ് അവർ വ്യക്തമാക്കിയത്.
അതോടെ ആ കുടുംബത്തിന് ഒടുവില്‍ ഞായറാഴ്ച ജെവാര്‍ട്ടാല ഗ്രാമത്തില്‍ നിന്ന് അകലെയുള്ള എല്ലാവരെയും അടക്കം ചെയ്യുന്ന ഒരു ശ്മശാനത്തില്‍ സംസ്കരിക്കേണ്ടി വന്നുവെന്ന് ബലോദ് ജില്ലാ പോലീസ് മേധാവി യോഗേഷ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ രണ്ട് സംഭവങ്ങളിലും സംസ്കാരത്തിന് സ്ഥലം അനുവദിക്കരുത് എന്ന് പറഞ്ഞവർ ഒരേയൊരു കാരണമാണ് പറയുന്നത്. മരിച്ചയാള്‍ ക്രിസ്തുമതം സ്വീകരിച്ചത് കൊണ്ട് ഇവിടെ ചടങ്ങുകൾ നടത്താൻ സമ്മതിക്കില്ല എന്നാണ് അവർ പറയുന്നത്.
ക്രിസ്ത്യാനികള്‍ക്ക് അവരുടെ ജന്മനാട്ടില് അന്തസ്സോടെ സംസ്കരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നഗ്നമായി നിഷേധിക്കപ്പെടുകയാണെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ പ്രതികരിച്ചു.
ചില ഭൂരിപക്ഷ വർഗീയ ശക്തികളുടെ നിര്‍ദേശപ്രകാരമാണ് ഈ ജനക്കൂട്ടം തടയാൻ വരുന്നതെന്നും, അവർക്ക് മുന്നിൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം, ഈ പ്രദേശം ഇതിനകം തന്നെ ശവസംസ്കാരത്തിനായി പ്രത്യേകം നീക്കി വച്ചതാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ക്രൈസ്തവവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ കൂടിവരികയാണ് എന്നും അദ്ദേഹം പറയുന്നു.













