മോഷണത്തിന് ശേഷം വീട്ടുകാർക്ക് കള്ളൻ്റെ വക “ഐ ലവ് യു”
മോഷണം നടത്തിയ വീട്ടിലെ വീട്ടുകാർക്ക് കള്ളൻ്റെ വക ‘ഐ ലവ് യൂ’ (I Love You). ഗോവ(Goa)യിലെ മഡ്ഗാവിലാണ് മോഷണ(Theft)ത്തിന് ശേഷം കള്ളന്മാർ ഇത്തരമൊരു നോട്ടെഴുതി വെച്ചിരുന്നത്.
ആസിബ് സെക്(Asib Xec) എന്നയാളുടെ ബംഗ്ലാവിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് തസ്കരസംഘം മോഷ്ടിച്ചത്. രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയതായിരുന്നു ആസിബ് സെക്. എത്തിയപ്പോൾ തൻ്റെ വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്ന് ആസിബിനു മനസ്സിലായി. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച സംഘം ഒന്നര ലക്ഷം രൂപയും കവർന്നു.
മോഷണം പോയതെന്തൊക്കെ എന്ന് പരതുന്നതിനിടെ വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ മഡ്ഗാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഭവനഭേദനത്തിനും മോഷണത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ സച്ചിൻ നർവേക്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
Content Highlight: “I Love You” Note Left on TV Screen After ₹ 20 Lakh Robbery In Goa