വിമാനത്തിന്റെ വിന്‍ഡോയിലും മുറുക്കിത്തുപ്പുന്ന ‘ഇന്ത്യന്‍ സംസ്കാരം’; ചിത്രം പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്
പൊതുസ്ഥലത്ത് ശുചിത്വം പാലിക്കുന്നതില്‍ ഇന്ത്യക്കാര്‍ പൊതുവെ വിമുഖരാണെന്നാണ് പൊതുവിലുള്ള ധാരണ. ഇന്ത്യയിലെ ട്രെയിനുകളിലെ ശുചിത്വമില്ലായ്മ ലോക പ്രശസ്തവുമാണ്. ഇപ്പോള്‍ പുറത്തുവന്ന ഒരു ചിത്രം വിമാനങ്ങളിലും ഇന്ത്യക്കാര്‍ പെരുമാറുന്നതെങ്ങനെയെന്ന് വ്യക്തമാക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വിമാനത്തിന്റെ വിന്‍ഡോയില്‍ മുറുക്കിത്തുപ്പിയിരിക്കുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ചിത്രം പുറത്തു വിട്ടത്.
अपनी पहचान छोड़ दी किसी ने. pic.twitter.com/xsl68VfhH1
— Awanish Sharan (@AwanishSharan) May 25, 2022
ആരോ അവരുടെ ഐഡന്റിറ്റി ഉപേക്ഷിച്ചു പോയിരിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ശരണ്‍ കുറിച്ചു. വളരെ പെട്ടെന്നു തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. സൂപ്പര്‍ താരങ്ങള്‍ ഗുഡ്ക പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പ്രതിഫലനമാണ് ഇതെന്ന് ചിലര്‍ പ്രതികരിച്ചു.
Inexcusable. He can be tracked back and punished and penalised. Please do it fast.
— [email protected] (@Hrudayarajukgm1) May 25, 2022
अपनी परवरिश, संस्कार और संसार ऐसे कौन पीछे छोड़ता है?!?!?!
— Suraj Singh Parihar IPS 🇮🇳 (@SurajSinghIPS) May 25, 2022
വിമാനത്തില്‍ തുപ്പിയിട്ടയാള്ക്ക് കനത്ത പിഴ നല്‍കണമെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. കൊല്‍ക്കത്തയിലെ ഹൗറാ പാലത്തില്‍ ജനങ്ങള്‍ മുറുക്കിത്തുപ്പിയതിന്റെ ചിത്രങ്ങള്‍ നേരത്തേ അവനീഷ് ശരണ്‍ മുന്‍പ് പങ്കുവെച്ചിരുന്നു.
Content Highlight: IAS officer shares pics of gudka stain on flight window seat