തമിഴ്നാട്ടില്‍ ഇനി റേഷന്‍ വീട്ടിലെത്തും; തുടക്കം ഓഗസ്റ്റ് 12ന്

തമിഴ്നാട്ടില്‍ 70 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കും വികലാംഗര്‍ക്കും റേഷന്‍ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് നല്കുന്ന പദ്ധതി ഓഗസ്റ്റ് 12ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉദ്ഘാടനം ചെയ്യും. അരി, പഞ്ചസാര, ഗോതമ്പ്, പാമോയില്‍, തുവര പരിപ്പ് തുടങ്ങിയ സാധനങ്ങളാണ് വീട്ടിലെത്തിച്ച് നല്‍കുക. ചീഫ് മിനിസ്റ്റേഴ്സ് തായുമനവര്‍ സ്കീം എന്നാണ് ഇത് അറിയപ്പെടുക.
സംസ്ഥാന വ്യാപകമായി ഈ സംരംഭം നടപ്പിലാക്കാന്‍ ജൂണ്‍ 17ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ ഏഴ് കോടി ജനസംഖ്യയ്ക്ക് 2.26 കോടി റേഷന്‍ കാര്‍ഡാണുള്ളത്. ഇതില്‍ 16.73 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 21.7 ലക്ഷം ഗുണഭോക്താക്കള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും.