ഗുസ്തിയില് സ്വർണം വാരി ഇന്ത്യ; സാക്ഷിക്കും ദീപക് പൂനിയക്കും സ്വര്ണം
Posted On August 6, 2022
0
305 Views

കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം. ബജ്റംഗ് പൂനിയയ്ക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വർണം നേടി. ഗുസ്തിയിൽ താരങ്ങള് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോൾ ഹോക്കിയിലെ ഇന്ത്യൻ വനിതാ ടീമിന്റെ ഫൈനല് സ്വപ്നങ്ങൾ തകർന്നു.
വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വർണം നേടിയത്. ഫൈനലിൽ കാനഡയുടെ അന ഗോഡിനസ് ഗോൺസാലസിനെയാണ് സാക്ഷി തോൽപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ സാക്ഷിയുടെ ആദ്യ സ്വർണമാണിത്. 2014ൽ വെങ്കലവും 2018ൽ വെള്ളിയും സാക്ഷി നേടിയിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025