ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക്
2022ലെ ബുക്കര്‍ പ്രൈസ് ഇന്ത്യന്‍ സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീക്ക്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 64കാരിയായ ഗീതാഞ്ജലിയുടെ ഹിന്ദി നോവല്‍ ‘രേത് സമാധി’യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ടൂംബ് ഓഫ് സാന്‍ഡി’നാണ് പുരസ്കാരം. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക് വെല്‍ ആണ് നോവലിന്റെ പരിഭാഷ നിര്‍വഹിച്ചത്.
Take a look at the moment Geetanjali Shree and @shreedaisy found out that they had won the #2022InternationalBooker Prize! Find out more about ‘Tomb of Sand’ here: https://t.co/VBBrTmfNIH@TiltedAxisPress #TranslatedFiction pic.twitter.com/YGJDgMLD6G
— The Booker Prizes (@TheBookerPrizes) May 26, 2022
ഇതാദ്യമായാണ് ഒരു ഹിന്ദി കൃതിയുടെ വിവര്‍ത്തനത്തിന് ബുക്കര്‍ പ്രൈസ് നല്‍കുന്നത്. 50,000 പൗണ്ട് (49 ലക്ഷം രൂപ) ഇവർക്ക് സമ്മാനത്തുകയായി ലഭിക്കും. ഇത് ഗീതാഞ്ജലി ശ്രീയും ഡെയ്സിയും തുല്യമായി പങ്കിടും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ ഗീതാഞ്ജലി ശ്രീ ഡല്‍ഹിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ഇന്ത്യ-പാക് വിഭജനകാലത്തിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന വിഷാദരോഗിയായ 80 കാരി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് രേത് സമാധിയുടെ ഇതിവൃത്തം. 2018ല്‍ പുറത്തിറങ്ങിയ നോവല്‍ ഫ്രഞ്ച്, സെര്‍ബിയന്‍, ജര്‍മന്‍, കൊറിയന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Indian writer Geetanjali Sree wins Booker international prize