പ്രശ്നങ്ങളൊഴിയാതെ ഇന്‍ഡിഗോ; വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടു

ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറിയതായി റിപ്പോര്‍ട്ട്. ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടുപോയത്. തുടര്‍ന്ന് വിമാനത്തിന്റെ സര്‍വ്വീസ് റദ്ദാക്കി. വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്.
സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ എടുത്തതിനാല്‍ സര്‍വ്വീസ് റദ്ദാക്കുകയായിരുന്നെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിമാനത്തില്‍ 98 യാത്രക്കാറുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights – IndiGo flight skidded off the runway while taking off