എസ്എസ്എല്‍വി വിക്ഷേപണം പരാജയമെന്ന് ഐഎസ്ആര്‍ഒ
എസ്എസ്എല്‍വി ചെറുഗ്രഹ വിക്ഷേപണം പരാജയമെന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണം വിജയകരമായെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് നേരത്തെ അനിശ്ചിതത്വം നിലനിന്നിരുന്നു.
എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഉപഗ്രഹങ്ങളൊന്നും പ്രവര്‍ത്തനക്ഷമമാകില്ലെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിക്ഷേപിച്ച ചെറുഉപഗ്രഹങ്ങളില് നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതായിരുന്നു പ്രശ്നം. കൂടാതെ വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മോഡ്യൂളില്‍ സാങ്കേതിക തകരാറും സംഭവിച്ചിരുന്നു.
ഞാറാഴ്ച്ച രാവിലെ 9.18നാണ് എസ്എസ്എല്‍വി ശ്രീഹരിക്കോട്ടയില്‍ നിന്നു വിക്ഷേപണം നടത്തിയത്. എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റ്ലൈറ്റ്ര, ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എശ്എല്വി ആകാശത്തേക്ക് കുതിച്ചത്. സ്പേസ്കിഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ 750 വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചതാണ് ആസാദിസാറ്റ്.
Content Highlights – ISRO Informs that SSLV launch was a failure