രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി; ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
Posted On March 16, 2024
0
311 Views

ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സാമ്ബത്തിക സഹായം നല്‍കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
കൂടാതെ, യാസിന് മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. പൊതുതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.