വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയർവേയ്സ്
നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം സര്‍വീസ് പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്സിന് അനുമതി. ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്. അടുത്തമാസം മുതല്‍ സര്‍വീസ് തുടങ്ങും. ഡല്‍ഹിയിലേക്ക് പരീക്ഷണ പറക്കല്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേയ്സ് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.
1993ല്‍ നരേഷ് ഗോയലിന്റെ നേത്യത്വത്തിലാണ് ജെറ്റ് എയര്‍വേയ്സ് ആരംഭിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ എയര്‍ ലൈന്‍ കമ്പനിയായിരുന്നു. എന്നാല്‍ 2019 ഏപ്രില്‍ 17 ന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ചു.
ജെറ്റ് എയർവേയ്സിന്റെ പുനരുജ്ജീവനത്തോടെ, ജെറ്റ് എയർവേയ്സിൽ വീണ്ടും പറക്കാനും ലോകോത്തര സൗകര്യങ്ങൾ ഉറപ്പുവരുത്താനും കമ്പനി ശ്രമിക്കും. ജെറ്റ് എയർവേയ്സിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസം തിരികെ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
Content Highlight: Jet airways to resume services from June this year.