മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ,ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്
സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി പദം ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ് . കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ മാത്രമാണ് ഉപമുഖ്യമന്ത്രിയാകുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ച സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമൊപ്പം മറ്റു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഫോര്‍മുലയില്‍ വ്യക്തത വരുത്താന്‍ കെ.സി.വേണുഗോപാല്‍ തയ്യാറായില്ല. ‘കര്‍ണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്നതാണ് അധികാരം പങ്കിടല്‍ ഫോര്‍മുല’ എന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി .