കർണാടക തെരഞ്ഞെടുപ്പ് : ബി ജെ പിക്ക് വൻ തിരിച്ചടി, മന്ത്രിമാർ ഉൾപ്പടെ തോൽക്കും
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്. തീരദേശ കർണാടകയിൽ കോൺഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്നത്.എന്നാൽ പോസ്റ്റൽ വോട്ടിൽ ബിജെപി തൊട്ടുപിന്നാലെയുണ്ട്. ബെംഗളുരു നഗരത്തിൽ ബിജെപി മുന്നിലാണ്. അതേസമയം ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്. കോൺഗ്രസ് 43.2%, ബിജെപി 41.6%, ജെഡിഎസ് 9.5% എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം. കരർണാടക രാഷ്ട്രീയത്തിൽ ഒരിക്കൽ കൂടി ജെഡിഎസ് നിർണ്ണാ.ക ശക്തിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
കർണാടകയിൽ ആദ്യമണിക്കൂറുകളിലെ സൂചനകൾ അനുസരിച്ച് എൻഡിഎയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. കഴിഞ്ഞ തവണ തോറ്റ 20 സീറ്റുകളിൽ കോൺഗ്രസ് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കി. മുംബൈ കർണാടകയിലും ബെംഗളുരു മേഖലയിലും കിട്ടൂർ കർണാടകയിലും കോൺഗ്രസിന് മികച്ച നേട്ടം. ഈ മേഖലകളിലൊന്നും ജെഡിഎസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.