ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി; സസ്യാഹാരം ശീലമാക്കി എന്നും ഉപരാഷ്ട്രപതി
ഗംഗാ നദിയില്‍ കുളിച്ച് വെജിറ്റേറിയനായതിന് ശേഷമാണ് ജീവിതം മാറിയതെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്. 25 വര്‍ഷം മുമ്പ് കാശിയിലേയ്ക്കുള്ള യാത്രയില്‍ താൻ നോണ്വെജിറ്റേറിയനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം വാരാണസിയില്‍ ശ്രീകാശി നാട്ടുക്കോട്ടൈ നഗര സത്രം മാനേജിങ് സൊസൈറ്റി നിര്‍മിച്ച പുതിയ താമസസ്ഥലം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
”25 വര്‍ഷം മുമ്പ് ഞാന്‍ ആദ്യമായി കാശിയില്‍ വന്നപ്പോള്‍ ഞാന്‍ ഒരു നോണ്‍ വെജിറ്റേറിയനായിരുന്നു. ഗംഗയില്‍ കുളിച്ചതിന് ശേഷം എന്റെ ജീവിതം വളരെയധികം മാറി. പിന്നീട് ഞാന്‍ വെജിറ്റേറിയനായി. 25 വര്‍ഷം മുമ്പുള്ള കാശിയും ഇന്നത്തെ കാശിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത് ”, ഉപരാഷ്ട്രപതി പറഞ്ഞു.













