”ഇതെനിക്ക് അവിസ്മരണീയമായ നിമിഷം”; ലോകമാന്യ തിലക് പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി
പൂനെയിലെ ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റിൻറെ ലോക്മാന്യ തിലക് അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. “ഇത് എനിക്ക് അവിസ്മരണീയമായ നിമിഷമാണ്,” ലോകമാന്യ തിലക് ദേശീയ അവാർഡ് ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകമാന്യ ബാലഗംഗാധര തിലകിന്റെ സ്മൃതിദിനവുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തിയത്. സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയെ പുരോഗതിയിലേക്ക് മുന്നേറാൻ സഹായിച്ചത് നരേന്ദ്രമോദിയുടെ അതിശക്തമായ നേതൃത്വപാടവമാണെന്നും , ഈ നേട്ടത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം സമർപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
“ഇത് എനിക്ക് അവിസ്മരണീയമായ നിമിഷമാണ്. പുരസ്താരതുക ‘നമാമി ഗംഗേ’ പദ്ധതിക്ക് സംഭാവന ചെയ്യും. . “ഈ അവാർഡ് രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലകിന് യുവ പ്രതിഭകളെ തിരിച്ചറിയാനുള്ള അതുല്യമായ കഴിവുണ്ടായിരുന്നു, വീർ സവർക്കർ അത്തരത്തിലൊരാളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.