മണിപ്പൂർ സംഭവം; കേസ് അട്ടിമറിക്കാൻ അമിത് ഷാ കളി തുടങ്ങി

മണിപ്പുരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മണിപ്പുര്‍ പോലീസിന്റെ കെടുകാര്യസ്ഥത കൂടുതല്‍ വെളിവാകുകയാണ്. പരാതി ലഭിച്ച 62 ദിവസത്തിന് ശേഷം വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസിന്റെ ഭാഗത്ത നിന്നും നപടിയുണ്ടായത്. സംസ്ഥാനത്തെ സുരക്ഷാസ്ത്ഥിഗതികള്‍ വിലയിരുത്താനായി ഇതിനിടയില്‍ നിരവധി തവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടും രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഇത് സംബന്ധിച്ച എഫ്ഐഐആര്‍ ദിവസങ്ങളോളം പൊടിപിടിച്ച് കിടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വീട് കത്തിച്ചിരിക്കുകയാണ് അക്രമികൾ. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് ജനങ്ങൾ കത്തിച്ചത്. സ്ത്രീകൾ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് എന്ന മുഖ്യപ്രതി അറസ്റ്റിലായത്. തങ്ങളെ ആൾക്കൂട്ടത്തിനു വിട്ടുനൽകിയതു പൊലീസ് തന്നെയാണെന്ന് മണിപ്പുരിൽ ആൾക്കൂട്ട ക്രൂരതയ്ക്കിരയായ സ്ത്രീകൾ വെളിപ്പെടുത്തിയത്. അഭയം തേടിയ സ്ത്രീകൾ ഉൾപ്പെടെയുള്ള കുക്കി സംഘത്തെ പൊലീസ് എത്തി സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ ആൾക്കൂട്ടം വീണ്ടുമെത്തുകയും പൊലീസ് അവിടെനിന്നു പിന്മാറുകയുമായിരുന്നു. ആക്രമണം നടത്തിയവരിൽ പലരെയും അറിയാമെന്നും ഇതിലൊരാൾ സഹോദരന്റെ സുഹൃത്താണെന്നും യുവതി പറയുകയുണ്ടായി. മേയ് 18നു പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഡിയോ പ്രചരിച്ചതോടെയാണ് ഇപ്പോൾ ഒരാളെ അറസ്റ്റ് ചെയ്തത്. മെയ്തെയ് വിഭാഗത്തിനൊപ്പം ഇനി ജീവിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പതിനായിരത്തിലധികം കുക്കി ഗോത്രവിഭാഗക്കാർ ചുരാചന്ദ്പുരിൽ സമാധാന റാലി നടത്തി. പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് ആവശ്യം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നു 10 നാഗാ എംഎൽഎമാർ ആവശ്യപ്പെട്ടു.
സംഭവം പുറംലോകം അറിഞ്ഞതോടെ രാഷ്ട്രീയ പ്രവർത്തകരടക്കം നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ മണിപ്പുരിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ സർക്കാർ മറച്ചുവയ്ക്കുകയാണെന്നാണ് മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞത്. ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന പ്രധാനമന്ത്രി സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രാജിവെക്കണമെന്നുമാണ് നെറ്റ ഡിസൂസ ആവശ്യപ്പെടുന്നത്.
അതോടൊപ്പം, ഇന്നലെ മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങൾക്കു ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രംഗത്തെത്തിയത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും കലാപത്തിലും മോദി പ്രതിഷേധം അറിയിച്ചു. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളിൽ ഒരാളെ പോലും വെറുതെ വിടില്ലെന്നും മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറയുകയുണ്ടായി. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിനിടെ സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സർക്കാരിന് ഇടപെടാൻ കുറച്ച് സമയം കൂടി നൽകുന്നു. ഇല്ലെങ്കിൽ സുപ്രീം കോടതി ഇടപെടൽ നടത്തുമെന്നും സമുദായിക കലഹങ്ങൾക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും. പുറത്ത് വന്ന ദൃശ്യങ്ങൾ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. നടന്നത് വലിയ ഭരണഘടന ദുരുപയോഗമെന്നും അദ്ദേഹം പറയുകയുണ്ടായി.
യുദ്ധഭൂമിയിൽ പോലും നടക്കാത്ത അതിക്രമങ്ങളാണ് മണിപ്പുരിൽ നടന്നത്. കഴിഞ്ഞമാസം ബിഷ്ണുപുരിൽ കുക്കി യുവാവിന്റെ തലവെട്ടിയെടുത്തു നടന്നത് എംഎൽഎയുടെ പിആർഒയാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചിരുന്നു. വെട്ടിയെടുത്ത തലയുമായി അക്രമി നടക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.