മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവിശ്യം ശക്തം : മാറ്റില്ലെന്ന് ഉറപ്പിച്ച് ബി ജെ പി
മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, ആഭ്യന്തരമന്ത്രി ഇന്ന് രാവിലെ കുക്കി വംശജരുമായി സംസാരിച്ചിരുന്നു എന്നും, അവര്ക് വേണ്ട സുരക്ഷാ നൽകുമെന്നും ഉറപ്പ് നൽകിയതായി ബി ജെ പി വൃത്തങ്ങൾ അറിയിച്ചു.മെയ് 3 നു ആരംഭിച്ച കലാപത്തിൽ നടപടി കൈകൊള്ളാത്തതിൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നേരെ രൂക്ഷ വിമര്ശങ്ങളെ ആണ് ഉയർന്നത്.ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രിയും, സർക്കാരും പരാജയപെട്ടതിനാൽ മുഖ്യമന്ത്രിയെ മാറ്റണമെന്നും ആവിശ്യം ശക്തമായി
കഴിഞ്ഞ ദിവസം സ്ത്രീകളെ നഗ്നരാക്കി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ എൻ ഡി എക്കുള്ളിൽ തന്നെ ബിരേൻ സിങിനെ മാറ്റണമെന്ന ആവിശ്യം ശക്തമായിട്ടുണ്ട്. എന്നാൽ പതിവ് കാഴ്ച തന്നെ ആവർത്തിക്കപ്പെട്ടു. ബി ജെ പി ബിരേൻ സിങിനെ പിന്തുണക്കുക തന്നെ ചെയ്തു.
സ്ത്രീകളെ ആക്രമിച്ച കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. 4 ആഴ്ചക്കുളിൽ റിപ്പോർട് വേണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മണിപ്പൂർ സർക്കാരിനും സംസ്ഥാന മേധാവിക്കും നോട്ടീസയച് ദേശിയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ ഇതുവരെയുള്ള നടപടികൾ അറിയിക്കാനും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആർ, അന്വഷണത്തിന്റെ നിലവിലെ അവസ്ഥ, രണ്ട് കുക്കി വനിതകളുടെയും പരുക്കേറ്റവരുടെയും ആരോഗ്യ സ്ഥിതി, ദുരിത ബാധിതർക്കും കുടുംബാംഗങ്ങൾക്കും നൽകിയ നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം എന്നും പ്രസ്താവനയിൽ പറഞ്ഞു .
മിസോറാം വനിതാ സംഘടനയായ മിസോ മെയ്ച്ചെ ഇൻസുയ്ഖാം പൌൾ ( MHIP ) അടിയന്തര ഇടപെടൽ ആവിശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനക്ക് പരാതി അയച്ചിരുന്നു.സംഭവത്തിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു, സ്ത്രീകൾക്കെതിരെ അക്രമം നടന്നപ്പോൾ തടയാൻ ശ്രെമിച്ച ഒരു സ്ത്രീയുടെ സഹോദരനെയും, അച്ഛനെയും ആൾകൂട്ടം മർദിക്കുകയും, കൊലപ്പെടുത്തുകയും ചെയ്തിരുന്നു.