മൂടിവെച്ച ക്രൂരതകൾ ഓരോന്നായി പുറത്ത്! മണിപ്പൂരിൽ മോദി നാടകം തുടരുന്നു…
ഒരോ ഇന്ത്യൻ പൗരനും ലജ്ജ തോന്നും കാരണം അത്രയും വേദനാജനകവും ക്രൂരവുമായ വാർത്തകളാണ് മണിപ്പൂരിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി അപമാനിച്ച വീഡിയോ പുറത്തുവന്നത്. ഇപ്പോഴിതാ ഗോത്രവിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്തയും പുറത്തുവന്നിരിക്കുന്നു.മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൗനം വെടിയേണ്ടി വന്നത് കഴിഞ്ഞ ദിവസമായിരുന്നു.. ഇന്ത്യൻജനതയെ ഒന്നാകെ നാണം കെടുത്തുന്ന ഇത്രയും ലജ്ജാവഹമായ സംഭവം നടന്നിട്ടും ആഭ്യന്തര മന്ത്രി അമിത്ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതോടൊപ്പം മണിപ്പൂർ കലാപം പരിഹരിക്കാൻ കേന്ദ്രം ഇതുവര കാര്യക്ഷമമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളടക്കം പ്രതികരിച്ചത്. അതുകൊണ്ടു തന്നെ മണിപ്പൂർ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് രാജ്യം ഭരിക്കുന്ന സർക്കാരിന്റെ തീരുമാനം.. മണിപ്പൂരിൽ ഇനിയും പുറത്തുവരാത്ത നിരവധി അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം മണിപ്പൂരിലെ ഒരു മാധ്യമപ്രവർത്തകൻ തന്നെ പറയുകയുണ്ടായി..
യുവതികളെ നഗ്നനയാക്കി അപമാനിച്ച വീഡിയോ പോലും ഇപ്പോൾ പുറത്തിറങ്ങിയതിൽ കേന്ദ്രസർക്കാരിന്റെ ഹിഡൺ അജണ്ടയുണ്ടെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞുവെയ്ക്കുന്നത്.. മെയ് 4 ന് നടന്ന സംഭവം ലോകം അറിഞ്ഞത് ജൂലൈയിൽ.. എത്രത്തോളം ദയനീയമാണ് മണിപ്പൂരിലെ അവസ്ഥയെന്നല്ലേ ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.. എന്നിട്ടും അതിൽ ഇടപെടാനോ പരിഹാരം കാണാനോ എന്തുകൊണ്ട് ഭരണകൂടത്തിന് സാധിക്കുന്നില്ല ? കഴിവില്ലായ്മയോണോ.. അതോ രാഷ്ട്രീയ നേട്ടമാണോ ഇവർ ഇതിലൂടെ ലക്ഷ്യം വെയക്കുന്നത്. കേസിൽ ഇപ്പോൾ ഒരാൾ കൂടി അറ്സറ്റിലായിരിക്കുന്നു. ഇതോടെ 6 പേരെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്..കേസിലെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് കേസിൽ ആദ്യ അറസ്റ്റ് നടന്നത്. മുഖ്യപ്രതി ഹെറാദാസ് തൗബൽ ആണ് ആദ്യം അറസ്റ്റിലായത്
ഇപ്പോഴിതാ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൽ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു..ഏറ്റവും ഒടുവിലായി കലാപം തുടരുന്ന മണിപ്പൂരിൽ ഗോത്ര വിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്.കുകി യുവതികളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ സംഭവത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ക്രൂരകൃത്യവും നടന്നത്.മെയ് നാലിനായിരുന്നു കുകി വിഭാഗത്തിൽപെട്ട ഗോത്ര വിഭാഗത്തിൽപ്പട്ട യുവതികളെ നഗ്നരായി നടത്തി ലൈംഗികാതിക്രമം നടത്തിയത്.മെയ് അഞ്ചിനാണ് യുവതികളെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തില്‍ ഒരുമാസം മുൻപാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്.
കാങ്പൊക്പിയിൽ നിന്നുള്ള യുവതികളെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്. രണ്ടുമാസമായി അന്വേഷണത്തെകുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബം ദേശീയമാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കിയാണ് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇവരുടെ ഒരു സുഹൃത്താണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ആള്‍ക്കൂട്ടം യുവതികളെ പീഡിപ്പിച്ചെന്നും തുടർന്ന് ജനക്കൂട്ടം രണ്ട് സ്ത്രീകളെയും പുറത്തേക്ക് വലിച്ചിഴച്ച് സമീപത്തെ ഒരു തടിമില്ലിന് സമീപം വലിച്ചെറിഞ്ഞെന്നും സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതികള്‍ മരിച്ചെന്നാണ് വിവരം ലഭിച്ചതെന്നും സുഹൃത്ത് പറയുന്നു . ഈ സുഹൃത്താണ് യുവതികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികൾ ആണ് യുവതികൾക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ സ്ത്രീകൾ സംഘത്തിൽ ഉണ്ടായിരുന്ന പുരുഷന്മാരോട് പ്രേരിപ്പിച്ചിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.