മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം, മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് റോക്കറ്റാക്രമണം
മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ആദ്യ മുഖ്യമന്ത്രിയുടെ വീട് ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങളില്‍ സായുധരായ സംഘം വെള്ളിയാഴ്ച റോക്കറ്റാക്രമണം നടത്തി.
ഇതില്‍ ഒരു വ്യക്തി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി വർധിച്ചു വരുന്ന ഏറ്റുമുട്ടലുകളില്‍ അത്യാധുനിക ആയുധങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.
17 മാസം മുമ്ബ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നേരത്തെ ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമണം നടന്നിരുന്നു. അക്രമസംഭവങ്ങള്‍ വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ച അടച്ചിടാൻ ഉത്തരവിട്ടു.