മണിപ്പൂർ സംഭവം മറയ്ക്കാൻ മോദി തന്ത്രം! പ്രതിപക്ഷ സഖ്യത്തെ തീവ്രവാദികളാക്കാൻ ശ്രമം…
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യയെ വിറച്ചു തുടങ്ങിയിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവനയിലൂടെ വ്യകതമാക്കുന്നത്. പാർലമെന്റ് സമ്മേളനത്തിൽ വെച്ച് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയെ പിഎഫ്ഐയുമായും ഈസ്റ്റ് ഇന്ത്യകമ്പനിയുമായും ഉപമിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. മാത്രമല്ല ഇന്ത്യ എന്ന പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.. ഈസ്റ്റ് ഇന്ത്യ കമ്പിനിയിലും ഇന്ത്യൻ മുജാഹിദിലും ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്തവരാണ് പ്രതിപക്ഷ സഖ്യത്തിലെന്നുമാണ് മോദിയുടെ പ്രസ്താവന. പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇത്തരത്തിൽ വിമർശിച്ചത്.
കർണാടകയില്‍ ചേർന്ന പ്രതിപക്ഷ യോഗത്തില്‍ സഖ്യത്തിന്റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചതോടെയാണ് വിവാദവും മുറുകിയത്.. ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമർശനം ഉയർത്തി ഭരണപക്ഷത്ത് നിന്ന് ആദ്യം രംഗത്തെത്തിയത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ്. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേര്. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ട്വിറ്ററില്‍ കുറിച്ച ഹിമന്ദ ബിശ്വ ശർമ തന്റെ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി തിരുത്തുകയും ചെയ്തു.
എന്നാല്‍ അസം മുഖ്യമന്ത്രിയുടെ വിമർശനത്തെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എതിർത്തു. സ്കില്‍ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ സർക്കാർ പദ്ധതികള്‍ക്ക് പേര് നല്‍കിയത് ഹിമന്ദബിശ്വ ശർമയുടെ പുതിയ ഉപദേശകനായ മോദിയാണെന്ന് ജയ്റാം രമേശ് പറഞ്ഞു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് മോദിയാണ്. പ്രചാരണ റാലികളില്‍ മോദി ഇന്ത്യക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞിട്ടള്ളതെന്നും പഴയ പ്രചാരണ വീഡിയോ പങ്ക് വെച്ച് ജയ്റാം രമേശ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ്ലൈൻ കൂടി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജീത്തേഗ ഭാരത് ഭാരത് വിജയിക്കും എന്നതാണ് ടാഗ് ലൈൻ .
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി ചർച്ച നടത്തണമെന്ന വാദമുയർത്തി കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്ദമായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ കേന്ദ്രം ഇതുവരെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്. മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കേരളം, രാജസ്ഥാന്, ഛത്തീസ്ഗഢ്, പശ്ചമിബംഗാള്‍, തെലങ്കാന തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. ബഹളത്തെത്തുടര്‍ന്ന് നെടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ്ങിനെ സമ്മേളനകാലയളവില്‍ സസ്പെന്‍ഡും ചെയ്തിരുന്നു. അതിനെതിരെയുെം പ്രതിപക്ഷം പാർലമെന്റിൽ ബഹളമുണ്ടാക്കി.
സഭാ നടപടികളെ ഭരണപക്ഷം നോക്കുകുത്തിയാക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംയുക്തമായി രാത്രിമുഴുവനും കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരുന്നു സമരം. പ്രധാനമന്ത്രി എവിടെ എന്ന് ചോദിച്ചതിനുമാത്രം സസ്പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങിനോടുള്ള ഐക്യദാര്‍ഢ്യമാണ് കുത്തിയിരിപ്പ് സരമെന്ന് പ്രതിപക്ഷനേതാക്കള്‍ അറിയിക്കുകയായിരുന്നു. .സഞ്ജയ് സിങ്ങ് ഒറ്റയ്ക്കല്ലെന്നും പ്രതിപക്ഷം മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും കോണ്‍ഗ്രസ് എം.പി. ജെബി മേത്തര്‍ പറഞ്ഞിരുന്നു… ‘എം.പിമാരെ സസ്പെന്‍ഡ് ചെയ്ത് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്നാണ് ഭരണകക്ഷി കരുതുന്നത്. ഞങ്ങളുടെ ആവശ്യം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കും. പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി പ്രസ്താവന നടത്തണം. വിശദമായ ചര്‍ച്ച ആവശ്യമുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു.
മോദിയും അമിത്ഷായും ഇന്ത്യ എന്ന പേരിനു മുന്നിൽ പതറിയോ ? കാരണം തുടരെ തുടരെ ഇതിനെതിരെയാണ് മോദി ആരോപണമുന്നയിക്കുന്നത്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ക്രമസമാധാനം പാടെ താറുമാറിലായ മണിപ്പൂരിൽ കേന്ദ്രം എന്തുകൊണ്ട് നടപടി യെടുക്കുന്നില്ല ? ഇനിയും പുറത്തു വരാത്ത അതിക്രമങ്ങളുടെയും കൂട്ടബലാത്സങ്ങളുടേയും കഥ മണിപ്പൂരിനു പറയാനുണ്ട്.. അത് കേൾക്കാനും അതിന് ഉത്തരം നൽകാനും എന്തുകൊണ്ട് കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല… എന്നതാണ് പ്രതിപക്ഷവും ഇന്ത്യൻ ജനതയും ചോദിക്കുന്നത്..