ഉറപ്പായി.. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തോൽക്കും
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടി ലാണ് രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസും ബിജെപിയും അതുമായി ബന്ധപ്പെട്ട ചർച്ചകളും വാക്പോരാട്ടവും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു..തെരഞ്ഞെടുപ്പിൽ മോദി തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായി… അങ്ങനെയാണ് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുറന്നടിക്കുന്നത്… തെരഞ്ഞെടുപ്പിൽ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രിയെന്നും വിദേശത്ത് അഭയം തേടാനുള്ള ആലോചനയിലാണെന്നുമാണ് ലാലു പ്രസാദിന്റെ പരിഹാസം..പ്രതിപക്ഷസഖ്യമായ ഇന്ത്യയെ വിമർശിച്ച് മോദി നിരന്തരം രംഗത്തെത്തിയിരുന്നു…പ്രതിപക്ഷഐക്യത്തിന്റെ രൂപീകരണം അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനരാഷ്ട്രീയത്തിലും ഊന്നിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു..മാത്രമല്ല ഇന്ത്യ എന്ന ഐക്യത്തിനെതിരെ ക്വിറ്റ് ഇന്ത്യ എന്ന പരിഹാസപരാമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിന് മറുപടിയായാണ് ലാലു പ്രസാദിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നത്. അക്കാരണം കൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസയും ചൗമീനും പോലെയുള്ള ഭക്ഷണങ്ങളൊക്കെ ആസ്വദിച്ചു കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ലാലുപ്രസാദ് പരിഹസിക്കുകയായിരുന്നു…
ക്വിറ്റ് ഇന്ത്യ എന്നത് മഹാത്മാഗാന്ധി നൽകിയ മുദ്രാവാക്യമാണ്. രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ പേര് പുതിയതാണ്, പക്ഷേ പണി പഴയത് തന്നെയാണ്. പേര് മാറ്റി യുപിഎ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണ് പ്രതിപക്ഷ ശ്രമം. ഇന്ത്യയെക്കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കിൽ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പറയുമോ? മിന്നാലാക്രമണത്തെയും വ്യോമാക്രമണത്തെയും സംശയിക്കുമായിരുന്നോ? ഗൽവാനിൽ ഇന്ത്യൻ സൈനികരുടെ വീര്യത്തെ അംഗീകരിക്കാതിരിക്കുമോ? ഭാഷയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം എന്നുമാണ് മോദി പറഞ്ഞത്.എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും കേരളത്തിലെ നിർണായക ശക്തിയായി ബി.ജെ.പി. മാറുമെന്നും കഴിഞ്ഞദിവസം ബിജെപി ദേശീയധ്യക്ഷനായി ചുമതലയേറ്റ അനിൽ ആന്റണി പറഞ്ഞിരുന്നു.. മാത്രമല്ല പ്രതിപക്ഷകൂട്ടായ്മയ്ക്ക് പൊതുനയമോ പൊതുമുദ്രാവാക്യമോ ഇല്ല. സ്വീകാര്യരായ നേതാക്കളുമില്ല. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും എതിരാളികളാണ്. എന്നാൽ, കേരളത്തിനുപുറത്ത് ഇരുപാർട്ടികളും സുഹൃത്തുക്കളാണ്. പ്രതിപക്ഷനിരയിലെ 26 പാർട്ടികളും തമ്മിൽ യോജിപ്പില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.. അനിൽ ആന്റണിയെ ബിജെപി ദേശീയദ്ധ്യക്ഷനാക്കിയതിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അജണ്ടയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
മോദിയും കേന്ദ്രസർക്കാരും ലോക്സഭാ തെരഞ്ഞെടുപ്പിനേയും ഇന്ത്യ യെന്ന പ്രതിപക്ഷ സഖ്യത്തെയും ഭയന്നു തുടങ്ങിയെന്നാണ് ലാലു പ്രസാദ് പറയുന്നത്..അതെ അതുകൊണ്ടാണ് ബിജെപി നേതാക്കളൊന്നടങ്കം ഇന്ത്യയെയന്ന പേരിനെ പോലും വെറുതെവിടാതെ വേട്ടയാടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹവും ഏറെ നാളായി ശക്തമാണ്.. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. അതൊടൊപ്പം മോദി തമിഴ്നാട്ടിൽ തീർച്ചയായും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിര്‍ത്തുകയാണ് ബിജെപി സംസ്ഥാന ഘടകവും. തമിഴ്നാട്ടിൽ 25 ലോക്സഭാ സീറ്റുകളിലാണ് ബിജെപി വിജയലക്ഷ്യം വെയ്ക്കുന്നതെന്ന് അമിത് ഷാ മുൻപ് പറഞ്ഞിരുന്നു. കർണാടകയിലെ വിജയവും പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ രൂപീകരണവുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ…മണിപ്പൂർ വിഷയത്തിലെ കേന്ദ്രസർക്കാരിന്റെ അവഗണനയും ഒരുപക്ഷെ കോൺഗ്രസിന് നേട്ടമായി മാറിയേക്കാം.. കാരണം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ഇന്ത്യ മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ പാർലമെന്റിലടക്കം പ്രതിഷേധിച്ചിരുന്നു