മോദി-രാഹുൽ പോര് മുറുകുന്നു
മോദി RSS ന്റെ പ്രധാനമന്ത്രിയെന്ന് രാഹുൽ
ഇന്ത്യ മുന്നണിക്കെതിരെ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുകയാണ്.. ക്വിറ്റ് ഇന്ത്യ എന്നത് മഹാത്മാഗാന്ധി നൽകിയ മുദ്രാവാക്യമാണ്. രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി ഇന്ത്യ വിടൂ,കുടുംബവാഴ്ച്ച ഇന്ത്യ വിടൂ,പ്രീണന രാഷ്ട്രീയം ഇന്ത്യ വിടൂ എന്നാണ് രാജസ്ഥാനിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞത്. രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ അഴിമതിക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മോദി വാഗ്ദാനം നൽകി.. പ്രതിപക്ഷത്തിന്റെ പേര് പുതിയതാണ്, പക്ഷേ പണി പഴയത് തന്നെയാണ്. പേര് മാറ്റി യുപിഎ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണ് പ്രതിപക്ഷ ശ്രമം. ഇന്ത്യയെക്കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കിൽ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പറയുമോ? മിന്നാലാക്രമണത്തെയും വ്യോമാക്രമണത്തെയും സംശയിക്കുമായിരുന്നോ? ഗൽവാനിൽ ഇന്ത്യൻ സൈനികരുടെ വീര്യത്തെ അംഗീകരിക്കാതിരിക്കുമോ? ഭാഷയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം എന്നുമാണ് മോദി പറഞ്ഞത്.
രാജസ്ഥാനിലെ സിക്കറിലായിരുന്നു പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി. പരിപാടിയിലെ പ്രാസംഗികരുടെ പട്ടികയില്‍ നിന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് വെട്ടിയത് നേരത്തെ വിവാദമായിരുന്നു. പ്രധാനമന്ത്രിക്ക് തന്റെ സ്വീകരണം ട്വിറ്ററിലൂടെ മാത്രമായിരിക്കുമെന്ന് പിന്നാലെ ഗെഹ്ലോട്ടും ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് നിങ്ങള്‍ രാജസ്ഥാനിലെത്തും. പരിപാടിയില്‍ പ്രസംഗിക്കാന്‍ എനിക്ക് അനുവദിച്ച മൂന്ന് മിനിറ്റും എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ ഒരു പ്രസംഗത്തിലൂടെ നിങ്ങളെ സ്വീകരിക്കാന്‍ എനിക്ക് സാധിക്കില്ല. ഈ ട്വീറ്റിലൂടെ നിങ്ങളെ ഹൃദയപൂര്‍വ്വം ഞാന്‍ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു.’ എന്നായിരുന്നു ഗെഹ്ലോട്ടിന്റെ ട്വീറ്റ്. സിക്കാറില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളില്‍ ഒരെണ്ണം പാര്‍ട്ടി പരിപാടിയാണെന്നും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പരിപാടിയിലാണ് ഗെഹ്ലോട്ടിന് ക്ഷണമുണ്ടായിരുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം..
മോദിയെയും കേന്ദ്രസര്ഡക്കാരിനേയും നേരിടാൻ ഇന്ത്യ എന്ന പേരിൽ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിനെ പരിഹസിച്ച് മോദി കഴിഞ്ഞദിവസവും വന്നിരുന്നു.. അതിന് പിന്നീട് രാഹുൽഗാന്ധി ശക്തമായി മറുപടി നൽകിയിരുന്നു… ..നിങ്ങള്‍ എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കൂ, മിസ്റ്റര്‍ മോദീ, ഞങ്ങള്‍ ‘ഇന്ത്യ’യാണ്. മണിപ്പുരിനെ സുഖപ്പെടുത്താനും അവിടെയുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുനീര് തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും സ്നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പുരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മിക്കും’ രാഹുല്‍ പറഞ്ഞു… നേരത്തെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയെ പിഎഫ്ഐയുമായും ഈസ്റ്റ് ഇന്ത്യകമ്പനിയുമായും പ്രധാനമന്ത്രി ഉപമിച്ചിരിന്നു മാത്രമല്ല ഇന്ത്യ എന്ന പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.. ഈസ്റ്റ് ഇന്ത്യ കമ്പിനിയിലും ഇന്ത്യൻ മുജാഹിദിലും ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്തവരാണ് പ്രതിപക്ഷ സഖ്യത്തിലെന്നുമാണ് മോദിയുടെ പ്രസ്താവന. പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇത്തരത്തിൽ വിമർശിച്ചത്…മണിപ്പൂരിലെ അറുതിയില്ലാത്ത അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇനിയെങ്കിലു പ്രധാനമന്ത്രി ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം…. പ്രതിപക്ഷ സഖ്യത്തിൻറെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു..എന്തായാലും മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ ശക്തമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.. ഈ വരുന്ന 29, 30 തിയ്യതികളിൽ മണിപ്പൂർ സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടിയായ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എംപിമാരടങ്ങുന്ന സംഘമായിരിക്കും മണിപ്പൂർ സന്ദർശിക്കുക. ഇനിയും കലാപം കെട്ടടങ്ങാത്ത മണിപ്പൂരിൽ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നിട്ടിറങ്ങുന്നത്.