മണിപ്പൂരിനെ രക്ഷിക്കാൻ രാഹുൽ…
നാണം കെട്ട് മോദി
അക്രമം കെട്ടടങ്ങാത്ത മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഇന്നും നാളെയുമായി മണിപ്പൂരിലേക്കെത്തുന്നത്. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്.ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ , എൻകെ പ്രേമചന്ദ്രൻ, എഎ റഹീം , സന്തോഷ് കുമാർ, എന്നിവർക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അടങ്ങുന്ന സംഘം മണിപ്പൂരിലെ കുക്കി, മെയ്തെയ് ക്യാമ്പുകൾ സന്ദർശിക്കും. മണിപ്പൂരിൽ സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഇക്കഴിഞ്ഞ മാസങ്ങളിലല്ല… അക്രമങ്ങളുടെയും അരാചകത്വത്തിന്റെയും വേദനിപ്പിക്കുന്ന കഥകൾ മണിപ്പൂരിനും പ്രത്യേകിച്ച് അവിടെയുള്ള സ്ത്രീകൾക്കും പറയാനുണ്ട്.
2004 ജൂലൈയിലാണ്, മണിപ്പൂരിൽ രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച തങ്ജം മനോരമ കേസ് ഉണ്ടായത്. മണിപ്പൂരിനെയും രാജ്യത്തെയാകെയും അക്ഷരാർത്ഥത്തിൽ നടുക്കിയ സംഭവം ആയിരുന്നു അത്. 32 കാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു സുരക്ഷാ സേനക്കെതിരായ കേസ്.സംഭവത്തെത്തുടർന്ന് മണിപ്പൂരിലുടനീളം പ്രകടനങ്ങൾ പൊട്ടിപ്പെട്ടിരുന്നു. ഇതിനിടെ 12 സ്ത്രീകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നഗ്നരായി മാർച്ച് ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വാർത്തയായി.പത്തൊൻപത് വർഷങ്ങൾക്കിപ്പുറം, മണിപ്പൂരിൽ വീണ്ടും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗം ചെയ്തതിന്റെ വീഡിയോ രാജ്യമാകെ നടുക്കത്തോടെയാണ് കണ്ടത്. ഈ അരും ക്രൂരതയുടെ വാർത്ത കേട്ട് ഞെട്ടിപ്പോയെന്ന് 2004 ൽ നഗ്നരായി പ്രതിഷേധം നടത്തിയ സ്ത്രീകൾ പറയുന്നു. അന്ന് സുരക്ഷാ സേനക്കെതിരെ നഗ്നരായി പ്രതിഷേധം നടത്തിയ ഈ 12 സ്ത്രീകളും മെയ്തേയ് സമുദായത്തിൽ പെട്ടവരാണ്. സ്ത്രീകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഇവരുടെ അഭ്യർത്ഥന. സ്ത്രീകൾ കുക്കികളാണോ മെയ്തെയ് ആണോ എന്നല്ല അവർക്ക് നീതി ലഭ്യമാക്കുക എന്നതാണ് പ്രധാനമെന്നും അവർ പറയുന്നു..
മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത് കൂടാതെ മണിപ്പുര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ..അതോടൊപ്പം തന്നെ യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഇത്രയേറെ അക്രമസംഭവങ്ങൾ മണിപ്പൂരിൽ അരങ്ങേറിയിട്ടും അതിൽ കാര്യക്ഷമമായി ഇടപെടാനോ സംസ്ഥാന സർക്കാരിനെതിരെ നടപടിയെടുക്കാനോ രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാരോ പ്രധാന മന്ത്രി നരേന്ദ്രമന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല…പ്രധാനമന്ത്രി ഉറങ്ങുകയാണോ എന്നതടക്കമുള്ള വിമർശനങ്ങൽ പല കോണുകളിൽ നിന്നും ഉയരുന്നു.. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാനായി പ്രതിപക്ഷസഖ്യം ഇന്ത്യ ശക്തമായി ശ്രമങ്ങളും നടത്തുന്നു… ഇപ്പോൾ മണിപ്പൂരിലെ യഥാർത്ഥ സ്ഥിതിഗതികൾ വിലയിരുത്താാനാണ് ഇന്ത്യയിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കുന്നത്.ശേഷം പ്രതിപക്ഷ സംഘം ഗവർണറെ കാണും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം. പര്യടനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതിക്കും സർക്കാറിനും സംഘം റിപ്പോർട്ട് സമർപ്പിക്കും. മണിപ്പൂരിലെ അറുതിയില്ലാത്ത അക്രമങ്ങൾക്ക് ഇനിയെങ്കിലും അറുതി വരണമെന്നാണ് പ്രതിപക്ഷ സംഘം ഇന്ത്യയുടെ ലക്ഷ്യം.