പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. 23ന് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. ദുരന്ത് നിവരണ നിയമ ഭേദഗതി ഉള്‍പ്പെടെ 6 ബില്ലുകള്‍ ഇത്തവണ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വര്‍ഷ കാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ചേരും. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെടുമെങ്കിലും നീറ്റ് ക്രമക്കേട്, കശ്മീര്‍ ഭീകരാക്രമം, മണിപ്പൂര്‍ കലാപം , വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച വേണമെന്ന നിലപാട് സ്വീകരിക്കും.
അതേ സമയം നാളെ ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ 23ന് ധനമന്ത്രി നിര്‍മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെഡിയു, ടിഡിപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ള ബജറ്റാകും നിര്‍മല സീതാരാമന് അവതരിപ്പിക്കുക.