നരേന്ദ്രമോദിയുടെ പാകിസ്താനിലെ സഹോദരി; 35 വർഷമായി തുടരുന്ന നിർമ്മലമായ സ്നേഹബന്ധം

ഈ വരുന്ന ഒമ്പതാവും തീയതിയാണ് രക്ഷാബന്ധൻ ദിവസം. ഓരോ വർഷത്തെയും രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടാറുള്ള സ്ത്രീയാണ് പാകിസ്ഥാൻ സ്വദേശിനി ഖമർ മൊഹ്സിൻ ഷെയ്ഖ്. ഇത്തവണയും അവർ തന്നെ നിർമ്മിച്ച രാഖികളുമായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച ഖമർ മൊഹ്സിൻ ഷെയ്ഖ് 1981ൽ വിവാഹം കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നതാണ്. ഗുജറാത്തിലാണ് അവരുടെ താമസം. 30 വർഷത്തിലേറെയായി പ്രധാനമന്ത്രിക്ക് അവർ രാഖി കെട്ടുന്നുണ്ട്. ഈ വർഷം ഓം, ഗണപതി ഡിസൈനുകളോടു കൂടിയ രണ്ട് രാഖികളാണ് ഖമർ മൊഹ്സിൻ ഉണ്ടാക്കിയിരിക്കുന്നത്.
1990 ൽ ആണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. അന്നത്തെ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന ഡോ. സ്വരൂപ് സിങ് വഴിയാണ് മോദിയുമായി ഖമറിന് അടുപ്പമുണ്ടായത്. ഗവര്‍ണറെ ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടിരുന്നു. കൂട്ടത്തില്‍ നരേന്ദ്രമോദിയുമുണ്ടായിരുന്നു. ആ സമയത്ത് മോഡി ആർ എസ എസ് ന്റെ വളണ്ടിയർ ആയി പ്രവർത്തിക്കുകയാണ്.
അന്ന് ഖമറിനെ പരിചയപ്പെടുത്തുമ്പോള്‍ മോദിയോട് ഗവര്‍ണര്‍ പറഞ്ഞത് ഇവർ എനിക്ക് മകളെപ്പോലെയാണ് എന്നാണ്. ഇതുകേട്ടപാടെ ക്വമാര്‍ എന്റെ സഹോദരിയാണ് എന്ന് മോദി പറഞ്ഞു. അന്നു തുടങ്ങിയ ബന്ധമാണ് ഇവരുടെ. അത് ഇന്നും നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു.
അന്ന് നരേന്ദ്ര മോദി വളരെ സ്നേഹത്തോടെ സംസാരിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സംഭാഷണത്തിൽ തുടങ്ങിയതാണ് മൂന്ന് പതിറ്റാണ്ടിലേറെ ആയി തുടരുന്ന സഹോദര-സഹോദരീ ബന്ധം.
അന്നു മുതൽ എല്ലാ വർഷവും മോദിയുടെ കൈയിൽ അവർ രാഖി കെട്ടാറുണ്ട്. മോദി സഹോദരിയായി അവരെ അംഗീകരിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി മാറണമെന്ന് താൻ പ്രാർത്ഥിച്ച ഒരു പഴയ രക്ഷാബന്ധൻ ദിനത്തെക്കുറിച്ചും അവർ പറയുന്നുണ്ട്. ആ പ്രാർത്ഥന സഫലമായപ്പോൾ, അടുത്തതായി എന്ത് അനുഗ്രഹമാണ് നൽകുന്നതെന്ന് മോദി ചോദിച്ചിരുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അവർ മറുപടി പറഞ്ഞിരുന്നു. ആ ആഗ്രഹവും സഫലമായെന്നും ഇപ്പോൾ മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തുടരുകയാണെന്നും ഖമർ പറഞ്ഞു.
എല്ലാ വർഷവും രാഖി കെട്ടാൻ എത്തുന്ന ഖമറിന് കോവിഡ് കാലത്ത് രണ്ടു വര്‍ഷം നേരിട്ടെത്താൻ കഴിഞ്ഞില്ല. അന്ന് അവർ തന്നെ ഉണ്ടാക്കിയ രാഖി മോദിക്ക് അയച്ച് കൊടുക്കുകയായിരുന്നു. അതേപോലെ കഴിഞ്ഞ വർഷം രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്താൻ കമറിന് കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തവണ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ. എല്ലാ തവണത്തെ പോലെയും ഭർത്താവിനൊപ്പമായിരിക്കും ഡൽഹി യാത്രയെന്നും അവർ പറയുന്നു.
കറാച്ചിയിലെ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ് ക്വാമര്‍ ഷെയ്ഖ്. 1981ല്‍ മൊഹ്സിന്‍ ഷെയ്ഖ് എന്നയാളെ വിവാഹം കഴിച്ചു. പിന്നാലെ ഇന്ത്യയില്‍ താമസം തുടങ്ങി. 1990 മുതല്‍, ഏകദേശം 35 വര്‍ഷക്കാലമായി ഉള്ളതാണ് ഈ രാഖി കെട്ടാൽ ചടങ്ങ്.
ഒരു സഹോദരി എന്ന നിലയില്‍ മോദിയുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനുമായി പ്രാര്ഥിക്കാറുണ്ട്. അദ്ദേഹത്തിന്റെ ജനസേവനം ഏറെനാൾ തുടരണം. ഈ രാജ്യത്തിൻറെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ആരോഗ്യം നൽകണമെന്നും അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നതുമാണ് കമറിന്റെ പ്രാർഥന. ഇനിയും നാലാം തവണയും അദ്ദേഹം തന്നെ അധികാരത്തിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും കമർ പറയുന്നു.
ഇതേ പോലെ മോദിയുമായി സഹോദരീ ബന്ധമുള്ള ഒരാളാണ് ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന. ബെനപോള് തുറമുഖം വഴി നരേന്ദ്രമോദിയ്ക്ക് 2600 കിലോഗ്രാം മാമ്പഴം അയച്ചാണ് അവർ സ്നേഹം പ്രകടിപ്പിച്ചത്. ബംഗ്ലാദേശിലെ പേരുകേട്ട ഹാരിഭംഗ ഇനത്തില്‍പ്പെട്ട മാമ്പഴമാണ് ഷേഖ് ഹസീന അയച്ചത്. റംഗ്പൂര്‍ പ്രദേശത്ത് വളരുന്ന ഏറെ രുചികരമായ ഇനമാണ് ഹാരിഭംഗ.
മാമ്പഴം വഴിയുള്ള നയതന്ത്ര ബന്ധം തെക്കന്‍ ഏഷ്യയിലെ ഒരു രാഷ്ട്രീയപാരമ്പര്യം ആണെന്നും പറയാം. നേരത്തെ പാക് പ്രസിഡന്റുമാരായ സിയാ ഉള് ഹഖും, പെര്‍വെസ് മുഷറഫും ഇന്ത്യയിലേക്ക് ധാരാളമായി മാമ്പഴം അയക്കുമായിരുന്നു. എന്നാൽ കാലം മാറിയതോടെ പാകിസ്ഥാൻ മാമ്പഴം അയക്കുന്നത് മാറ്റിവെച്ച് കൊണ്ട്, പകരം തീവ്രവാദികളെ അയക്കാൻ തുടങ്ങി.