നാഷണൽ ഹൊറാൾഡ് കേസിൽ സോണിയാ ഗാന്ധി ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാവില്ല
നാഷണൽ ഹൊറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് വ്യാഴാഴ്ടച ഹാജരാവേണ്ടതില്ലെന്നും എന്ന് ഹാജരാവണമെന്ന കാര്യം പിന്നീട് അറിയിക്കാമെന്നും ഇ ഡി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാവാൻ ബുദ്ധിമുട്ടുണ്ടെന്ന് സോണിയ ഗാന്ധിയെ കത്തിലൂടെ അറിയിച്ചിരുന്നു.
ഇതേ കേസിൽ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. അതേസമയം ഇ ഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസിന്റെ നീക്കം. എ ഐ സി സി നിർദേശത്തെ തുടർന്ന് നേതാക്കളും എം എൽ എ മാരും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരാഴ്ചയോളം സോണിയാഗാന്ധി ആശുപത്രിയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ സോണിയാ ഗാന്ധി. ഇന്നലെയും രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ചോദ്യം ചെയ്യൽ തുടങ്ങി ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രവർത്തകർ ഇ ഡി ഓഫീസിലേക്ക് മാർച്ചുമായി എത്തി. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡ് വെച്ചു. ഇത് മറികടന്നത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: National Herald Case Sonia Gandhi on ED