ഉത്തരേന്ത്യയില്‍ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ ഐ എ റെയ്ഡ്
ഉത്തരേന്ത്യയില്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ് നടത്തി എന്‍ ഐ എ. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിലാണ് പൊലീസുമായി സഹകരിച്ച് എന്‍ ഐ എ പരിശോധന നടത്തിയത്.
അടുത്ത കാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത ഭീകരവാദ കേസുകളില്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ആരംഭിച്ചത്.
അതേസമയം, പഞ്ചാബി ഗായകന് സിദ്ദുമൂസെവാലയുടെ കൊലപാതകവുമായി ബന്ധമുള്ള ഗോള്‍ഡി ബ്രാര്‍, ജഗ്ഗു ഭഗവാന്‍പുരിയ തുടങ്ങിയവരുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എന്‍ ഐ എ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights – NIA raid targeting gangsters in North India