മണിപ്പൂര്‍ കലാപം: വെടിവെയ്പ്പില്‍ മരണം ആറായി

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ബിഷ്ണുപുര്‍ ചുരാചന്ദ്പൂര്‍ മേഖലകളിലുണ്ടായ വെടിവെയ്പ്പില്‍ മരണം ആറായി. അതേ സമയം അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ മണിപ്പൂര്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അച്ഛനും മകനും ഉള്‍പ്പെടെ ആറ് പേര് വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂര്‍ ചുരാചന്ദ് പൂര് അതിര്‍ത്തി മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ പതിനാറോളം പേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപൂരില്‍ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായി. സംഭവത്തില്‍ പരുക്കുകളോടെ ഒരാളെ അറസ്റ്റ് ചെയ്തു. സൈന്യം നിശ്ചയിച്ചിരുന്ന ബഫര്‍ സോണ്‍ കടന്നായിരുന്നു ആക്രമണം.