അടുത്ത അഞ്ചുവര്‍ഷത്തേക്ക് തന്റെ പാര്‍ട്ടി മിസോറമില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ദുഹോമ. മിസോറമില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന് പിന്തുണയ്ക്കായി പ്രാദേശികമായോ ദേശീയമായോ ഏതെങ്കിലും പാര്‍ട്ടിയുടെ വാതിലുകളില്‍ മുട്ടേണ്ട സാഹചര്യം സെഡ്പിഎമ്മിന് ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും ലാല്‍ദുഹോമ കൂട്ടിച്ചേര്‍ത്തു. സെര്‍ചിപ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ലാല്‍ദുഹോമ വിജയം […]