ഓപ്പറേഷൻ “താമര ” : ജയിക്കുന്ന എം.എൽ.എ മാർ ഉടൻ കോൺഗ്രസ് ആസ്ഥാനത്തു എത്തണം
കർണാടകയിൽ കുതിരക്കച്ചവടം തടയാൻ തുടക്കത്തിൽ തന്നെ നീക്കവുമായി കോൺഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കൾ. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡൻറുമാരുമായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് വിവരം. ജയിക്കുന്നവരെയെല്ലാം ബെംഗളുരുവിലെത്തിക്കാനും നിർദേശം നൽകി.കർണാടകയിൽ ഞങ്ങൾ ചെയ്യാനുള്ളത് എല്ലാം ചെയ്തുവെന്നും ഇനിയെല്ലാം ഫലമറിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.ജയിക്കുന്ന എം.എൽ.എ മാർ ഉടൻ കോൺഗ്രസ് ആസ്ഥാനത്തു എത്തണം എന്നും നിർദ്ദേശം നൽകി കഴിഞ്ഞിട്ടുണ്ട്