പ്രാണ പ്രതിഷ്ഠക്ക് ശേഷം ക്ഷേത്ര ദര്‍ശനത്തിനെത്തിയത് 25 ലക്ഷം പേര്; സംഭാവന 11 കോടിയോളം
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം 11 കോടിയോളം രൂപ സംഭാവന ലഭിച്ചെന്ന് റിപ്പോർട്ട്.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള 11 ദിവസത്തെ ക്ഷേത്ര വരുമാനം രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പുറത്ത് വിട്ടത്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ വഴി എട്ട് കോടിയോളം രൂപ നേരിട്ടും 3.50 കോടി രൂപ ഓണ്‍ലൈനായും ലഭിച്ചെന്നാണ് വിവരം. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം 25 ലക്ഷത്തോളം പേർ ക്ഷേത്ര ദർശനം നടത്തിയതായും ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപമുള്ള ദർശന പാതയില്‍ നാല് വലിയ ഭണ്ഡാരങ്ങള്‍ ഭക്തർക്ക് സംഭാവന സമർപ്പിക്കാനായി നല്‍കിയിട്ടുണ്ടെന്നും കൂടാതെ ക്ഷേത്ര കൗണ്ടറുകള്‍ വഴിയും സംഭാവനകള്‍ നല്‍കാമെന്നും ക്ഷേത്ര ഓഫീസ് മേധാവിയായ പ്രകാശ് ഗുപ്ത പറഞ്ഞു. സംഭാവനകള്‍ നല്കുന്നതു മുതല്‍ അതിന്റെ കണക്കെടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണെന്നും ഗുപ്ത വ്യക്തമാക്കി.