200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താനി ബോട്ട് ഗൂജറാത്തില്‍ പിടികൂടി
ഗുജറാത്ത് തീരത്ത് 200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താനി ബോട്ട് പിടികൂടി. ഗുജറാത്തിലെ ജഗാവു തീരത്തു നിന്ന് 33 നോട്ടിക്കല്‍ മൈകല്‍ അകലെവെച്ചാണ് സംഭവം. പാകിസ്താനി ബോട്ടിലുണ്ടായിരുന്ന ആറു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് ബോട്ട് പിടികൂടിയത്.
200 കോടിയോളം രൂപ വരുന്ന 40 കിലോ ഹെറോയിന്‍ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് അതിവേഗ ബോട്ടുകള്‍ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്.
ഇതിനു മുന്നേയും ഗുജറാത്തിലെ കച്ചില്‍ രണ്ട് പാകിസ്താന് ബോട്ടുകള്‍ ബി എസ് എഫ് പിടികൂടിയിരുന്നു. കൂടാതെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2988 കിലോ ഹെറോയിനും നേരത്തെ പിടികൂടിയിയിരുന്നു.
Content Highlights – Pakistani boat with drugs worth Rs 200 crore seized in Gujarat