സ്കൂള്‍ നിയമന കുഭംകോണ വിവാദം; പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കി
ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കി മമത ബാനര്‍ജി. സ്കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പുറത്താക്കിയതിനെ തുടര്‍ന്ന് വ്യവസായിക വകുപ്പ് മമത ബാനര്‍ജി ഏറ്റെടുത്തു.
പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ ബെല്‍ഘാരിയയിലെ ഫ്ളാറ്റില്‍ ഇ.ഡി. അധികൃതര്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 40 കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
Content Highlights – Partha Chatterjee, Expelled from the cabinet