മഹാകുംഭമേളയില് പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
Posted On February 5, 2025
0
163 Views
പ്രയാഗ് രാജില് നടക്കുന്ന മഹാകുംഭമേളയില് പങ്കെടുത്ത് ത്രിവേണി സംഗമത്തില് പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗയില് പൂജ നടത്തിയ ശേഷമാണ് സ്നാനം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു.
ബോട്ടിലാണ് മോദി ത്രിവേണി സംഗമത്തില് എത്തിയത്. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന സ്ഥലമാണ് ത്രിവേണി സംഗമം. പ്രധാനമന്ത്രിയെ അരയില് ഘട്ടില് വച്ചാണ് യോഗി ആദിത്യനാഥ് സ്വീകരിച്ചത്. തുടര്ന്നാണ് പ്രധാനമന്ത്രി ബോട്ടില് കയറി സംഗം ഘട്ടില് എത്തി സ്നാനം നടത്തിയത്.












