പ്രധാനമന്ത്രിയുടെ ബ്രൂണയ്, സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതല്‍ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകള്‍ക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്.
പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താൻ ഹസനല്‍ ബോല്‍ക്കിയുമായി മോദി ചർച്ച ചെയ്യുമെന്നാണു വിവരം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വർഷം തികയുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ സന്ദർശനം.
ആറ് വർഷത്തിനു ശേഷം സിംഗപ്പൂർ സന്ദർശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷണ്മുഖരത്നം ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്ബനി മേധാവികളുമായും ചർച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൈകോർക്കാനള്ള പദ്ധതികള്‍ക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം.