കശ്മീരില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു; ഏഴുവയസുകാരിക്ക് ഗുരുതര പരിക്ക്
ജമ്മുകശ്മീരില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സയ്ഫുള്ള ഖാദ്രിയാണ് കൊല്ലപ്പെട്ടത്.കൂടെയുണ്ടായിരുന്ന ഏഴു വയസുകാരിയായ മകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചര്‍ മേഘലയിലെ സൗറയില്‍ നിന്നുള്ള വീട്ടില്‍ വച്ചാണ് പൊലീസുകാരന് പരിക്കു പറ്റുന്നത്.
ആക്രമണം ഉണ്ടായ ഉടനെ ഖാദ്രിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആക്രമണം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന ശക്തമാക്കി. കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഈ മാസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് നടക്കുന്നത്.
Content Highlight – Police constable Saifullah Qadri was killed in a terrorist attack in Jammu and Kashmir