രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; പ്രതിപക്ഷവുമായി സമവായത്തിനൊരുങ്ങി ബിജെപി
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി ധാരണയിലെത്താനൊരുങ്ങി ബിജെപി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായിട്ടാണ് രാജ്നാഥ് സിങ് കൂടിക്കാഴിച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് രാജ്നാഥ് സിങ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയില്‍ ഏതെങ്കിലും ഒരു സ്ഥാനര്‍ത്ഥിയുടെ പേര് ബിജെപി ഇതുവരെ മുന്നോട്ട് വച്ചിട്ടില്ലെന്നാണ് വിവരങ്ങൾ. എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ തേടിയുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ബിജെപി ഉടന്‍ യോഗം ചേരുമെന്നും സൂചനകളുണ്ട്.
Content Highlights – Presidential election, BJP is ready to reach an agreement with the opposition Parties