രാഗവിസ്താരങ്ങളുടെ സന്തൂർ ഇതിഹാസത്തിനു ഇനി തിരശീല; പണ്ഡിറ്റ് ശിവ്കുമാർ ശർമ ഓര്‍മയായി
പ്രശസ്ത സന്തൂർ വാദകനും രാജ്യത്തെ എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധയെത്തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.
സന്തൂർ എന്ന ഉപകരണത്തിനെ ജനകീയമാക്കിയ കലാകാരനാണ് ശിവ്കുമാർ ശർമ്മ. നിരവധി ഹിന്ദി ചിത്രങ്ങൾക് വേണ്ടി സംഗീതം ഒരുക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിലായിരുന്നു ജനനം. സംഗീതകാരനായിരുന്ന അച്ഛന് ഉമാദത്ത് ശര്‍മ്മയില്‍ നിന്നായിരുന്നു സംഗീതം പഠിച്ചു തുടങ്ങിയിത്. പതിനേഴാംവയസ്സില്‍ ആദ്യമായി പൊതുവേദിയില്‍ സംഗീതം അവതരിപ്പിച്ച ശിവ്കുമാര്‍ ഉസ്താദ് ബിസ്മില്ലാഖാന്, ഉസ്താദ് അല്ലാ രഖാ, സക്കീര്‍ ഹുസൈന് തുടങ്ങി അനുഗ്രഹിതരായ നിരവധി കലാകാരന്മാരോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
Content Highlight: Profile santoor maestro Shivkumar sharma passed away.