പ്രതിഷേധം രൂക്ഷം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കായിക ലോകം
ഗുസ്തി താരങ്ങളുടെ പ്രതിഷേധം രൂക്ഷമായി തുടരുന്നു. കൂടുതല്‍ കായിക താരങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തു വരുമെന്നാണ് സൂചന.
അതേസമയം രാഹുല്‍ ഗാന്ധി ഹരിയാനയില്‍ ബജരംഗ് പുനിയായുമായി കൂടി കാഴ്ച നടത്തി. താരങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം നിര്‍ബന്ധിതമായത്.
വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ബജരംഗ് പുനിയ, വീരേന്ദ്ര സിംഗ്, ബിനീഷ് ബോഗെറ്റ് എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം ഉപേക്ഷിക്കുകയാണെന്നുള്ള പ്രഖ്യാപനം നടത്തി. തുടര്‍ന്നാണ് ഫെഡറേഷനെ സസ്പെൻഡ് ചെയ്യാൻ കായിക മന്ത്രാലയം തീരുമാനിച്ചത്. പ്രതിഷേധങ്ങള്‍ക്ക് പിന്തുണയായി കൂടുതല്‍ കായികതാരങ്ങള്‍ രംഗത്ത് വരും എന്നാണ് സൂചന.