പഞ്ചാബില്‍ എ എ പിയ്ക്ക് തിരിച്ചടി; യു പിയില്‍ എസ് പി കോട്ട പിടിച്ചെടുത്ത് ബിജെപി
ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി. എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂര്‍ മണ്ഡലത്തില്‍ ശിരോമണി അകാലിദളിന്റെ വിമ്രന്ജിത് സിങ് വിജയിച്ചു. 5822 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന് രാജി വച്ചതോടെയാണ് മണ്ഡലത്തില്‍ വീണ്ടും ഉപതെരെഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാര്‍ട്ടിക്കായി ജില്ലാ അധ്യക്ഷന്‍ ഗുര്‍മെയില്‍ സിങും കോണ്‍ഗ്രസിന് വേണ്ടി മുന്‍ എംഎല്‍എ ദല്‍വീര്‍ സിങ് ഗോള്‍ഡിയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
2011-ലെ തെരെഞ്ഞെടുപ്പില്‍ ഭഗവന്ത് മന് ഈ മണ്ഡലത്തില്‍ നിന്ന് 1.10 വോട്ടിന്റെ ഭൂരിപക്ഷത്തിനായി വിജയിച്ചിരുന്നു. 2014ല്‍ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു ഭഗവന്തിന്റെ ഭൂരിപക്ഷം.
ആറ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ കൂടാതെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തെരെഞ്ഞെടുപ്പ് നടന്നത്. ത്രിപുരയില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു. ജുബരജ് നഗര്‍, ടൗണ്‍ ബോര്‍ഡോവലി. അഗര്‍ത്തല, സുര്ന എന്നീ മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.
അതേസമയം, ഉചത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലം ബിജെപി കീഴടക്കി. ബിജെപിയുടെ ഗന്‍ശ്യം ലോധി 40,000ത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്.
Content Highlights – Lok Sabha by-election, Punjab’s ruling AAP suffers setback