മണിപ്പൂരിൽ മോദി നാടകം അനുവദിക്കില്ല- -രാഹുൽ ഗാന്ധി
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം വീണ്ടും ആവർത്തിക്കവെ മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്.. മോദിയെയും മോദിയെയും കേന്ദ്രസർക്കാരിനേയും നേരിടാൻ ഇന്ത്യ എന്ന പേരിൽ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിനെ പരിഹസിച്ച മോദിയ്ക്ക് കൃത്യതയോടെ മറുപടി നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി ..നിങ്ങള്‍ എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കൂ, മിസ്റ്റര്‍ മോദീ, ഞങ്ങള്‍ ‘ഇന്ത്യ’യാണ്. മണിപ്പുരിനെ സുഖപ്പെടുത്താനും അവിടെയുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുനീര് തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും സ്നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പുരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മിക്കും’ രാഹുല്‍ പറഞ്ഞു… നേരത്തെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയെ പിഎഫ്ഐയുമായും ഈസ്റ്റ് ഇന്ത്യകമ്പനിയുമായും പ്രധാനമന്ത്രി ഉപമിച്ചിരിന്നു മാത്രമല്ല ഇന്ത്യ എന്ന പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.. ഈസ്റ്റ് ഇന്ത്യ കമ്പിനിയിലും ഇന്ത്യൻ മുജാഹിദിലും ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്തവരാണ് പ്രതിപക്ഷ സഖ്യത്തിലെന്നുമാണ് മോദിയുടെ പ്രസ്താവന. പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇത്തരത്തിൽ വിമർശിച്ചത്…മണിപ്പൂരിലെ അറുതിയില്ലാത്ത അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇനിയെങ്കിലു പ്രധാനമന്ത്രി ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാൽ മോദിക്കതിരെയും കേന്ദ്ര സർക്കാരിനെതിരെയും ശക്തമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷനീക്കം. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനാൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ 26 പാർട്ടികളുടെ മെഗാ പ്രതിപക്ഷ സഖ്യം ‘I.N.D.I.A’ ഒരുങ്ങുന്നവെന്നാണ് റിപ്പോർട്ടുകൾ. വർഗീയ കലാപത്തിൽ സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതായതോടെയാണ് നീക്കം. 2003 ന് ശേഷമുള്ള പാര്‍ലമെന്റിലെ ആദ്യ അവിശ്വാസ പ്രമേയമാണ് ഇത്. ലോക്സഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ചര്‍ച്ചയ്ക്കിടെ മണിപ്പൂര്‍ വിഷയം ഉന്നയിക്കാനുമാണ് പ്രതിപക്ഷ സഖ്യമായ ‘I.N.D.I.A’യുടെ തീരുമാനം. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ ഭാഗമായ പാർട്ടികളുടെ യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. മണിപ്പൂരിൽ 83 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി പാർലമെന്റിൽ സമഗ്രമായ പ്രസ്താവന നടത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാണ്.
2003 ഓഗസ്റ്റിൽ, കേന്ദ്രമന്ത്രിസഭയിൽ ജോർജ്ജ് ഫെർണാണ്ടസിനെ പ്രതിരോധമന്ത്രിയായി വീണ്ടും ഉൾപ്പെടുത്തിയതിനെ തുടർന്ന് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അക്കാലത്ത്, വാജ്പേയി സർക്കാരിന് മതിയായ എണ്ണം ഉണ്ടായിരുന്നെങ്കിലും, പ്രതിപക്ഷം അതിനെ പല വിഷയങ്ങളിലും എൻഡിഎ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമായി കണ്ടു. അടൽ ബിഹാർ വാജ്പേയിയുടെ കീഴിൽ പൂർണ്ണ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരായിരുന്നു അത്. ലോക്സഭയിൽ ആവശ്യമായ അംഗബലമുള്ള എൻഡിഎ അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷത്തെ അനായാസം പരാജയപ്പെടുത്തി.എൻഡിഎ 312 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷ വോട്ടുകൾ 186 ആയി. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ജയലളിതയുടെ എഐഎഡിഎംകെയും ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായരുന്നു.